റെക്കോഡുകള്‍ ഭേദിച്ച് സ്വര്‍ണ്ണവില; പവന് 40,160 രൂപയായി

Glint desk
Sat, 01-08-2020 11:48:09 AM ;

തുടര്‍ച്ചയായി പത്താമത്തെ ദിവസവും സ്വര്‍ണവില കൂടി. ശനിയാഴ്ച പവന് 160 രൂപകൂടി 40,160 രൂപയായി. 5,020 രൂപയാണ് ഗ്രാമിന്റെ വില. ഒരു വര്‍ഷത്തിനിടെ പവന്‍ വിലയില്‍ 14,240 രൂപയാണ് വര്‍ധിച്ചത്. 

ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1,976.10 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 53,200 രൂപയായി ഉയര്‍ന്നു.

Tags: