സംസ്ഥാനത്ത് 1078 പേര്‍ക്ക് കൂടി കൊവിഡ്;798 സമ്പര്‍ക്ക രോഗികള്‍

Glint desk
Thu, 23-07-2020 06:03:41 PM ;

സംസ്ഥാനത്ത് വ്യാഴാഴ്ച 1078 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 65 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ 104 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 115 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

5 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കോഴിക്കോട് കല്ലായി സ്വദേശി കോയുട്ടി(57), മൂവാറ്റുപുഴ മടക്കത്താനം സ്വദേശി ലക്ഷ്മി കുഞ്ഞന്‍പിള്ള(79), പാറശ്ശാല നഞ്ചന്‍കുഴിയിലെ രവീന്ദ്രന്‍(73), കൊല്ലം കെ.എസ് പുരത്തെ റഹിയാനത്ത്(58), കണ്ണൂര്‍ വിളക്കോട്ടൂരിലെ സദാനന്ദന്‍(60), എന്നിവരാണ് മരിച്ചത്. ഇതില്‍ റഹിയാനത്ത് ഒഴികെ ഉള്ളവര്‍ കൊവിഡ് ഇതര രോഗങ്ങള്‍ക്ക് ചികില്‍സയിലായിരുന്നു. ഇന്ന് 432 പേരാണ് രോഗമുക്തി നേടിയത്. 428 ഹോട്ടസ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

തിരുവനന്തപുരം 222, കൊല്ലം 106, എറണാകുളം 100, മലപ്പുറം 89, തൃശ്ശൂര്‍ 83, ആലപ്പുഴ 82, കോട്ടയം 80, കോഴിക്കോട് 67, ഇടുക്കി 63, കണ്ണൂര്‍ 51, പാലക്കാട് 51, കാസര്‍കോട് 47, പത്തനംതിട്ട 27, വയനാട് 10 എന്നിങ്ങനെയാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചവരുടെ കണക്കുകള്‍.

തിരുവനന്തപുരം 60, കൊല്ലം 31, ആലപ്പുഴ 39, കോട്ടയം 25, ഇടുക്കി 22, എറണാകുളം 95, തൃശ്ശൂര്‍ 21, പാലക്കാട് 45, മലപ്പുറം 30, കോഴിക്കോട് 16, വയനാട് 5, കണ്ണൂര്‍ 7, കാസര്‍കോട് 36 എന്നിങ്ങനെയാണ് ഇന്ന് രോഗമുക്തി നേടിയവരുടെ കണക്ക്.

കഴിഞ്ഞ 24 മണിക്കൂറിനകം 22,433 സാമ്പിള്‍ പരിശോധിച്ചു. സംസ്ഥാനത്ത് 1,58,117 പേരാണ് നിരീക്ഷണത്തിലുള്ളത്. 9,354 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 1,070 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,110 ആയി. സംസ്ഥാനത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത് 9,458 പേരാണ്. ഇതുവരെ ആകെ 3,28,940 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. 9,151 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാഗ്രൂപ്പില്‍നിന്ന് 1,07,066 സാമ്പിള്‍ ശേഖരിച്ചു. ഇതില്‍ 1,0,2687 സാമ്പിള്‍ നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

 

Tags: