എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് മാറ്റമില്ല; ഈ മാസം 16ന് തന്നെ

Glint desk
Mon, 13-07-2020 05:52:31 PM ;

സംസ്ഥാനത്ത് എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് മാറ്റമില്ല. 16-ാം തീയതി വ്യാഴാഴ്ച തന്നെ പരീക്ഷ നടക്കും. കൊവിഡ് മുന്‍കരുതലുകള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. വിദ്യാര്‍ത്ഥികള്‍ക്കായി കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് നടത്തും. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന തിരുവനന്തപുരം നഗരത്തിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. നിയന്ത്രിത മേഖലകളിലും പരീക്ഷ നടത്തും.

Tags: