ബാലഭാസ്‌കറിന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍; അപകടസ്ഥലത്ത് സരിത്തിനെ കണ്ടുവെന്ന് സോബി

Glint desk
Mon, 13-07-2020 05:36:57 PM ;

വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കണ്ടുവെന്ന് കലാഭവന്‍ സോബി. ആരോപണം പരിശോധിക്കണമെന്ന് ബാലഭാസ്‌കറിന്റെ പിതാവ് കെ.സി ഉണ്ണി. 

ബാലഭാസ്‌കറിന്റെ അപകടമരണസ്ഥലത്ത് രണ്ട് പേരെ അസ്വാഭാവികമായി കണ്ടുവെന്ന് കലാഭവന്‍ സോബി നേരത്തെ തന്നെ പറഞ്ഞിരുന്നു. അന്ന് കണ്ട രണ്ട് പേരില്‍ ഒരാള്‍ സരിത്താണെന്നാണ് ഇപ്പോള്‍ സോബി ആരോപിക്കുന്നത്. അന്ന് അന്വേഷണ സംഘം ചില സ്വര്‍ണ്ണക്കടത്തുകാരുടെ ഫോട്ടോകള്‍ കാണിക്കുകയും സോബി അതിലൊരാളെ തിരിച്ചറിയുകയും ചെയ്തിരുന്നു. എന്നാല്‍ സരിത്തിന്റെ ഫോട്ടോ അന്ന് അക്കൂട്ടത്തില്‍ ഇല്ലായിരുന്നു. ഇപ്പോള്‍ സ്വര്‍ണ്ണക്കടത്ത് കേസ് വിവാദമാകുകയും സരിത്ത് അറസ്റ്റിലാവുകയും ചെയ്തപ്പോഴാണ് സരിത്തിനെ തിരിച്ചറിഞ്ഞതെന്ന് ഇദ്ദേഹം പറയുന്നു. 

സോബിയുടെ വെളിപ്പെടുത്തല്‍ ഗൗരവമായി പരിശോധിക്കണമെന്ന് ബാലഭാസ്‌കറിന്റെ പിതാവ് കെ.സി ഉണ്ണി പറഞ്ഞു. ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്നും ഉണ്ണി പറഞ്ഞു.

Tags: