സ്വര്‍ണ്ണവില കുതിക്കുന്നു, പവന് 36,600 രൂപയായി

Glint desk
Thu, 09-07-2020 11:52:58 AM ;

കേരളത്തില്‍ സ്വര്‍ണ്ണവില കുതിക്കുന്നു. പവന് 280 രൂപ കൂടി എക്കാലത്തേയും ഉയര്‍ന്ന നിലവാരമായ 36,600ലെത്തി. ഗ്രാമിന് 35 രൂപ കൂടി 4575 രൂപയായി. 

ചൊവ്വാഴ്ച പവന് 320 രൂപ കൂടി 36,120 രൂപയിലെത്തിയിരുന്നു. ബുധനാഴ്ച 200 രൂപ കൂടി 36,320 രൂപയിലെത്തിയിരുന്നു. 

 

Tags: