ഞാറ്റുവേല കഴിഞ്ഞു, കര്‍ഷകര്‍ പലയിടത്തും നെല്ല് വിതച്ചില്ല

Glint desk
Tue, 07-07-2020 12:27:56 PM ;

തിരുവാതിര ഞാറ്റുവേല കഴിഞ്ഞു. കേരളത്തില്‍ പലയിടത്തും നെല്‍വയലുകള്‍ തരിശായി അവശേഷിക്കുന്നു. കഴിഞ്ഞ രണ്ട് കൊല്ലവും ഞാറ്റുവേലയ്ക്കു വിത്ത് വിതച്ച കര്‍ഷകരാണ് ഇക്കുറി അതില്‍ നിന്നും പിന്മാറിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷവും വെള്ളപ്പൊക്കത്തില്‍ തങ്ങളുടെ നെല്‍കൃഷി നശിച്ചതിന്റെ വെളിച്ചത്തിലാണ് ഇക്കുറി കര്‍ഷകര്‍ വിത്ത് വിതയ്ക്കാതിരിക്കുന്നത് .

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകാന്‍ ഇടയുണ്ടെന്ന് കരുതപ്പെടുന്ന സാഹചര്യത്തിലാണ് ഇക്കുറി കര്‍ഷകര്‍ നെല്ല് വിതയ്ക്കുന്നതില്‍നിന്ന് മാറി നില്‍ക്കുന്നത്. ഭക്ഷ്യക്ഷാമം മുന്നില്‍കണ്ട് കേരളം കൂടുതല്‍ കൂടുതല്‍ കൃഷിയിലേക്ക് നീങ്ങണമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നു. അതിനിടയിലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

Tags: