എം.പി വീരേന്ദ്രകുമാറിന് വിട ,സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

Glint desk
Fri, 29-05-2020 06:00:42 PM ;

എം.പി വീരേന്ദ്രകുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. കല്‍പ്പറ്റയിലെ പുളിയാര്‍മലയിലെ വീട്ടുവളപ്പിലെ കുടംബ ശ്മശാനത്തിലായിരുന്നു സംസ്‌കാരം. മകന്‍ എം.വി ശ്രേയാംസ്‌കുമാര്‍ ചിതക്ക് തീ കൊളുത്തി. ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌കാരം. കൊറോണ പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ കര്‍ശന നിയന്ത്രണങ്ങളോടെ ആയിരുന്നു സംസ്‌കാര ചടങ്ങുകള്‍. 

ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോഴിക്കോട് ചാലപ്പുറത്തെ വസതിയില്‍ എത്തിച്ച മൃതദേഹം രാവിലെ വയനാട്ടിലെ വീട്ടില്‍ എത്തിച്ചു. പൊതുദര്‍ശനത്തിന് ശേഷം 4.40ഓടെയാണ് മൃതദേഹം പുളിയാര്‍മലയിലെ വീട്ടില്‍ നിന്ന് ശ്മശാനത്തിലെത്തിച്ചത്. ആദര സൂചകമായി ഇന്ന് വൈകിട്ട് 4 മുതല്‍ 7 മണിവരെ കോഴിക്കോട് നഗരത്തില്‍ കടകള്‍ അടച്ചിടും.

Tags: