എസ്.എസ്.എല്‍.സി, പ്ലസ് ടു മൂല്യനിര്‍ണ്ണയം ജൂണ്‍ 1 മുതല്‍

Glint desk
Fri, 29-05-2020 04:25:11 PM ;

എസ്.എസ്.എല്‍.സി, പ്ലസ് ടു മൂല്യനിര്‍ണയം ജൂണ്‍ 1 മുതല്‍ ആരംഭിക്കും. ഓണ്‍ലൈന്‍ ക്ലാസുകളും ജൂണ്‍ 1ന് ആരംഭിക്കും. വിദ്യാഭ്യാസ ഡയറക്ടര്‍ വിളിച്ച യോഗത്തിലാണ് തീരുമാനം. കേന്ദ്രനിര്‍ദേശം വന്ന ശേഷമായിരിക്കും സ്‌കൂളുകള്‍ തുറക്കുന്നതില്‍ തീരുമാനമുണ്ടാവുക. ലോക്ക്ഡൗണ്‍ കാരണം മാറ്റിവെച്ച എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ഇന്നലെയാണ് പൂര്‍ത്തിയായത്.

രാവിലെ 8.30 മുതല്‍ 5.30 വരെയായിരിക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് മറ്റ് സംവിധാനങ്ങള്‍ ക്രമീകരിക്കും. ഓണ്‍ലൈന്‍ ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ടെന്ന് അധ്യാപകര്‍ ഉറപ്പാക്കണം. സ്വന്തം വീട്ടില്‍ നിന്ന് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് തൊട്ടടുത്ത കോളേജിനെയോ ലൈബ്രറിയേയോ ആശ്രയിക്കാം.  

Tags: