സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി കോവിഡ്

Glint Desk
Mon, 25-05-2020 08:00:08 PM ;

സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം കോട്ടയം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

ഇതില്‍ 18 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്(യു. എ. ഇ-12,  ഒമാന്‍ 1 സൗദി അറേബ്യ 1അബുദാബി 1 മലി ദ്വീപ് 1 കുവൈറ്റ് 1 മസ്‌കറ്റ് 1) 25 പെര്‍ മറ്റ് സാംസ്ഥനങ്ങളില്‍ നിന്നെത്തി ( മഹാരാഷ്ട്ര-17, തമിഴ്‌നാട് - 4, ഡല്‍ഹി-2 , സമൃിമമേസമ2). 6 പേര്‍ക്ക് സമ്പര്ക്കത്തിലൂടെ ആണ് രോഗം പകര്‍ന്നത്. ഇതില്‍ കണ്ണൂര്‍ ജില്ലയിലെ രണ്ട് പെര്‍ റിമാന്‍ഡ് തടവുകാര്‍ ആണ്. തിരുവനന്തപുരത്തെ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ ഇരുന്ന 12 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേരുടെയും കൊല്ലം ജില്ലയില്‍ നിന്നുള്ള 2 പേരുടെയും എറണാകുളം,ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. സംസ്ഥാനത്ത് നിലവില്‍ 359 പേരാണ് രോഗം ബാധിച്ചു ചികില്‍സയില്‍ ഉള്ളത്. 532 പെര്‍ ഇതുവരെ കൊറോണ യില്‍ നിന്ന് മുക്തി നേടി. ഇന്ന് 152 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags: