കാസര്‍കോടേക്ക് വിദഗ്ദ സംഘം യാത്ര തിരിച്ചു; അഭിനന്ദിച്ച് ആരോഗ്യമന്ത്രി

Glint desk
Sun, 05-04-2020 11:25:28 AM ;

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ ഉള്ള കാസര്‍കോടിന് സഹായവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് 25 അംഗ സംഘം യാത്ര തിരിച്ചു. തിരുവനതപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ്.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് സംഘം യാത്ര തിരിച്ചത്. 10 ഡോക്ടര്‍മാരും 10 നഴ്‌സുമാരും 5 നഴ്‌സിങ് അസിസ്റ്റന്റുമാരുമാണ് സംഘത്തിലുള്ളത്. 

കാസര്‍കോട് മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ ഒരുക്കുന്ന കൊവിഡ് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രി പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുക.

സ്വന്തം തീരുമാനപ്രകാരമാണ് ഡോക്ടര്‍മാര്‍ പോവുന്നതൈന്നും ഈ ടീം കഴിഞ്ഞാല്‍ അടുത്ത സംഘം പോകുമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍കോടേക്ക് യാത്ര തിരിച്ച ഡോക്ടര്‍മാരെ അഭിനന്ദിക്കുന്നതായും ആരോഗ്യമന്ത്രി അറിയിച്ചു. 

 

Tags: