ലോക്ക്ഡൗണില്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി

Glint desk
Wed, 25-03-2020 04:22:52 PM ;

ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ ജനങ്ങള്‍ സ്വകാര്യ വാഹനങ്ങള്‍ എടുത്ത് തെരുവിലേക്ക് ഇറങ്ങിയ സാഹചര്യത്തില്‍ പോലീസ് കൂട്ട അറസ്റ്റ് തുടങ്ങി. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വണ്ടികളുടെ ലൈസന്‍സ് റദ്ദാക്കുന്ന നടപടികളിലേക്ക് പോലീസ് കടന്നുകഴിഞ്ഞു. കൊച്ചിയില്‍ മാത്രം രാവിലെ അറസ്റ്റിലായത് 200 പേരാണ്. കണ്ണൂരില്‍ 39 പേര്‍ അറസ്റ്റിലായി. 

രണ്ട് തവണ പോലീസ് നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരുടെ വണ്ടിയുടെ രെജിസ്‌ട്രേഷന്‍ റദ്ദാക്കും. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ 21 ദിവസത്തിന് ശേഷമെ വിട്ടു നല്‍കുകയുള്ളു. 

പോലീസ് നിര്‍ദേശം ലംഘിച്ചതിന് 123 കേസുകളാണ് തലസ്ഥാനത്ത് മാത്രം രെജിസ്റ്റര്‍ ചെയ്തത്. കൊല്ലത്ത് ഇന്ന് 106 കേസുകള്‍ രെജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് 113 വാഹനങ്ങള്‍ പിടിച്ചെടുത്തു. 

Tags: