ബാറുകള്‍ അടച്ചിടും, കാസര്‍കോട് സമ്പൂര്‍ണ ലോക്ക് ഡൗണ്‍; മറ്റുജില്ലകളില്‍ ഭാഗിക നിയന്ത്രണം

Glint Desk
Mon, 23-03-2020 12:33:52 PM ;

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലില്‍ കാസര്‍കോട് ജില്ല പൂര്‍ണ്ണമായും അടച്ചിടാന്‍ തീരുമാനം. രോഗംസ്ഥിരീകരിച്ച മറ്റ് ജില്ലകളില്‍ ഭാഗികമായി  ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനും തീരുമാനമായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.

സംസ്ഥാനത്തെ ബാറുകള്‍  എല്ലാം അടച്ചിടും. എന്നാല്‍ ബിവറേജുകള്‍ അടയ്ക്കില്ല എന്നാണ് വിവരം. കോവിഡ് സ്ഥിരീകരിച്ച ജില്ലകള്‍ പൂര്‍ണമായും അടച്ചിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നും ആവശ്യപ്പെട്ടിരുന്നു.

Tags: