കോയമ്പത്തൂര്‍ അപകടം പരിക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും

Glint Desk
Thu, 20-02-2020 01:27:30 PM ;

കോയമ്പത്തൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യ വകുകപ്പ് മന്ത്രി കെ.കെ ശൈലജ. നിലവില്‍ സംഭവ സ്ഥലത്തേക്ക് 20 ആംബുലന്‍സുകള്‍ അയച്ചിട്ടുണ്ട്. പരിക്കേറ്റവരെ കേരളത്തിലെത്തിച്ച് ചികിത്സിക്കാനാണ് ശ്രമിക്കുന്നതെന്നും. പരിക്കേറ്റ എല്ലാവര്‍ക്കും വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുന്നതിനായി ഹെല്‍പ് ലൈന്‍ സംവിധാനം ആരംഭിച്ചിട്ടുണ്ട്. 

ബന്ധപ്പെടേണ്ട നമ്പറുകള്‍ 

പാലക്കാട് ഡിപിഒ-യുടെ ഹെല്‍പ് ലൈന്‍ നമ്പര്‍ - 9447655223, 0491 2536688

കെഎസ്ആര്‍ടിസി ഹെല്‍പ് ലൈന്‍ നമ്പര്‍ - 9495099910

കേരളാ പൊലീസിന്റെ ഹെല്‍പ് ലൈന്‍ നമ്പര്‍ - 9497996977, 9497990090, 9497962891

തിരുപ്പൂര്‍ കളക്ടറേറ്റിലെ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ - 7708331194 

Tags: