പാതയോരങ്ങളില്‍ 24,000 ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ തീരുമാനമായി

Glint Desk
Wed, 19-02-2020 05:24:22 PM ;

ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ 24,000 ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ശുചിമുറി നിര്‍മ്മാണത്തിനായി 3സെന്റ് ഭൂമി കണ്ടെത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. 

സര്‍ക്കാരിന്റെയും സഹകരണ സ്ഥാപനങ്ങളുടെയും ഭൂമി ഇതിന് വേണ്ടി ഉപയോഗിക്കും. സഹകരിക്കാന്‍ താല്‍പ്പര്യമുള്ള ഏജന്‍സികള്‍ക്കും പങ്കെടുക്കാം. തിരുവനന്തപുരത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ ആരംഭിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. 

പൊതുശുചി മുറികളുടെ കുറവ് റോഡ് മാര്‍ഗ്ഗം യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കാറുണ്ട്. അതിനാലാണ് പൊതുജനങ്ങള്‍ക്കായി റോഡരുകില്‍ ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 

Tags: