ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Glint Desk
Tue, 18-02-2020 03:41:05 PM ;

ഫ്‌ളക്‌സ് ബോര്‍ഡ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. അനധികൃ ഫ്‌ളക്‌സുകളിന്മേല്‍ പിഴ ഈടാക്കിയിരുന്നെങ്കില്‍ എന്നേ ഖജനാവ് നിറഞ്ഞേനെയെന്ന് പറഞ്ഞ കോടതി എന്തുകൊണ്ടാണ് ഇത് ചെയ്യാത്തത് എന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. 

ഫ്‌ളക്‌സുകളെ തടഞ്ഞ് ആളുകള്‍ക്ക് നടക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് കോടതി വിമര്‍ശിച്ചു. അതേസമയം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുണമെന്ന് എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും സര്‍ക്കുലര്‍ അയച്ചതായി ഡി.ജി.പി അറിയിച്ചു.

Tags: