കരുണ സംഗീതനിശ വിവാദം; പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട് കൊച്ചി സിറ്റിപോലീസ് കമ്മീഷണര്‍

Glint Desk
Tue, 18-02-2020 03:30:36 PM ;

കരുണ സംഗീതനിശയുടെ പേരില്‍ തട്ടിപ്പ് നടത്തി എന്ന ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍ കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. കളക്ടര്‍ ഈ പരാതി പോലീസിന് കൈമാറിയതിനെ തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എറണാകുളം ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജി ജോര്‍ജിനാണ് അന്വേഷണ ചുമതല. 

പ്രാഥമിക അന്വേഷണങ്ങളാണ് ആദ്യം നടത്തുക. പരിപാടിയുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടന്നുവെന്ന് തെളിഞ്ഞാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും. 

2019 നവംബര്‍ ഒന്നിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയുടെ മറവില്‍ തട്ടിപ്പ് നടത്തി എന്നാണ് പരാതികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. 

Tags: