സി.എ.ജി റിപ്പോര്‍ട്ടിന് പിന്നാലെ ഒന്നിന് പുറകെ ഒന്നായി പോലീസ് വകുപ്പിലെ ക്രമക്കേടുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ ക്രമക്കേടായി പുറത്ത് വരുന്നത് ഡി.ജി.പിയ്ക്കായി വാങ്ങിയ ആഡംബര കാര്‍ ഉപയോഗിക്കുന്നത് ചീഫ് സെക്രട്ടറി ടോം ജോസ് ആണെന്ന വാര്‍ത്തയാണ്. ചീഫ് സെക്രട്ടറി ഉപയോഗിക്കുന്ന കെ.എല്‍ 1 സി.എല്‍ 9663 എന്ന നമ്പറിലുള്ള ജീപ് കോംപസ് കാര്‍ ഡി.ജി.പിയുടെ പേരിലാണെന്ന് മോട്ടോര്‍ വാഹന വുകപ്പിന്റെ രേഖകളില്‍ പറയുന്നുണ്ട്.
2019 ല്‍ വാങ്ങിയ വാഹനം അടുത്തിടെയാണ് ചീഫ് സെക്രട്ടറി ഉപയോഗിക്കാന്‍ തുടങ്ങിയത്. 15 ലക്ഷത്തിന് മുകളില്‍ വിലവരുന്ന വാഹനമാണിത്.
പോലീസ് വകുപ്പിന്റെ ഫണ്ടുപയോഗിച്ച് വാങ്ങിയ വാാഹനം ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത് തീര്‍ത്തും അസാധാരണമായ നടപടിയാണ്. ചട്ടപ്രകാരം ടൂറിസം വകുപ്പിന്റെ വാഹനമാണ് ചീഫ് സെക്രട്ടറിയ്ക്കടക്കം ഉപയോഗിക്കാനാവുക.