ബജറ്റ് ഒറ്റനോട്ടത്തില്‍

Glint Desk
Fri, 07-02-2020 03:37:43 PM ;

* എല്ലാ ക്ഷേമപെന്‍ഷനുകളും 100 രൂപ കൂട്ടി, 1300 രൂപയാക്കി
* റോഡ് വികസനത്തിന് 1000 കോടി രൂപ.
* രണ്ടരലക്ഷം കുടിവെള്ള കണക്ഷന്‍ കൂടി നല്‍കും.
* ഒരു ലക്ഷം വീട് നിര്‍മ്മിച്ച് നല്‍കും
* തീരദേശ വികസനത്തിന് 380 കോടി, തീരദേശ പാക്കേജിന് ആയിരം കോടി.
* തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായം 12074 കോടിയായി ഉയര്‍ത്തും.
* ലൈഫ് പദ്ധതിയില്‍ ഒരുലക്ഷം വീടുകളും ഫ്ളാറ്റുകളും നിര്‍മ്മിച്ച് നല്‍കും.
* 2020-21ല്‍ കിഫ്ബിയില്‍ നിന്ന് 20,000 കോടിയുടെ ചിലവുകള്‍ പ്രതീക്ഷിക്കുന്നു.
* കൊച്ചി നഗരത്തില്‍ 6000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം
* 22 കിലോമീറ്റര്‍ 20 ഫ്‌ളൈ ഓവറുകള്‍ നിര്‍മ്മിക്കും.
* ഹരിത കേരള മിഷന് 7 കോടി വകയിരുത്തും.
* ടൂറിസം പ്രോല്‍സാഹനത്തിന് 320 കോടി.
* മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന് 320 കോടി.
* 25 രൂപയ്ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണശാലകള്‍.
* വയനാട്ടില്‍ കാപ്പി മേഖലയുടെ വികസനത്തിനായി കൃഷി വകുപ്പിന് 13 കോടി.
* 118 കോടി നെല്‍കൃഷിക്കായി വകയിരുത്തി.
* കൃഷിവകുപ്പ് ഹെക്ടറിന് 5500 രൂപ സബ്‌സിഡിയായി നല്‍കും.
* കശുവണ്ടി മേഖലയുടെ വികസനത്തിന് 135 കോടി.
* ഭൂമിയുടെ ന്യായവില 10% കൂട്ടി.

 

Tags: