ആലപ്പുഴയില്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ തീ പിടിത്തം

Glint Desk
Fri, 07-02-2020 12:13:29 PM ;

ആലപ്പുഴ നഗരത്തില്‍ വൈ.എം.സി.എയുടെ സമീപത്തുള്ള ബിസ്മി ഹൈപ്പര്‍മാര്‍ട്ടിന്റെ ഗോഡൗണില്‍ തീ പിടിത്തം. തീപിടുത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. 

6 അഗ്നിശമന സേനാ യൂണിറ്റുകള്‍ അരമണിക്കൂര്‍ ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. 

ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് തീ പടരുകയായിരുന്നു.

 

Tags: