നടി ആക്രമണക്കേസ്; വിചാരണയ്ക്ക് തുടക്കം

Glint Desk
Thu, 30-01-2020 12:21:05 PM ;

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ തുടങ്ങി. വിചാരണ തുടങ്ങുന്നതിന്റെ ഭാഗമായി ദിലീപ് ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളും  കോടതിയില്‍ ഹാജരായി. സംഭവം നടന്ന് മൂന്ന് വര്‍ഷം തികയാന്‍ പോകുമ്പോഴാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. 

ഇന്ന് ആക്രമിക്കപ്പെട്ട നടിയുടെ വിസ്താരമായിരിക്കും നടക്കുക. ഈ വിസ്താരം പൂര്‍ത്തിയാകാന്‍ നാല് ദിവസം എടുക്കുമെന്നാണ് വിവരം. രഹസ്യവിചാരണയാണ് നടക്കുന്നത്. അതിനാല്‍ കേസിലെ അഭിഭാഷകര്‍ക്ക് മാത്രമേ കോടതിയിലേക്ക് പ്രവേശനമുള്ളൂ. 

കേസില്‍ ദിലീപിന് മേല്‍ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. എങ്കിലും മറ്റ് പ്രതികള്‍ ചെയ്ത കുറ്റവും ദിലീപിന് മേല്‍ ആരോപിക്കപ്പെടും. 

Tags: