രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശം: വിശദീകരണവുമായി രാമചന്ദ്ര ഗുഹ

Glint Desk
Sun, 19-01-2020 05:49:17 PM ;

രാഹുല്‍ ഗാന്ധിയെ ജയിപ്പിച്ചത് കേരളീയര്‍ക്ക് പറ്റിയ തെറ്റാണ് എന്ന പരാമര്‍ശത്തില്‍ കൂടുതല്‍ വിശദീകരണവുമായി ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. തുടര്‍ച്ചയായ എട്ട് ട്വീറ്റുകളിലൂടെയാണ് ഗുഹ തന്റെ നിലപാട് വ്യക്തമാക്കിയത്. കോഴിക്കോട് വച്ച് നടന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വച്ചാണ് ഗുഹ വിവാദ പരാമര്‍ശം നടത്തിയത്. 

കോണ്‍ഗ്രസ് നേതാവ് ശശി തരൂരാണ് ആദ്യം ഗുഹയ്‌ക്കെതിരെ രംഗത്തെത്തിയത്. തുടര്‍ന്ന് ഗുഹ ഇതിന് വിശദീകരണം നല്‍കി. പരാമര്‍ശത്തിന് വിശദീകരണം നല്‍കിയ ഗുഹയുടെ നടപടിയെ തരൂര്‍ അഭിനന്ദിച്ചു.

പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള തിരഞ്ഞെടുപ്പ് ആണെങ്കില്‍ രാഹുല്‍ ഗാന്ധിയേക്കാള്‍ പിന്തുണ മോദിക്കായിരിക്കുമെന്നാണ് ഉദ്ദേശിച്ചത്. കാരണം ഭരണകാര്യങ്ങളില്‍ മോദിക്കാണ് പരിചയം. പുറമെ അദ്ദേഹം സ്വയം ഉയര്‍ന്ന് വന്ന നേതാവാണെന്നും ഗുഹ വ്യക്തമാക്കി. താന്‍ എക്കാലത്തും ഹിന്ദുത്വ രാഷ്ട്രീയത്തെ വിമര്‍ശിച്ച ആളാണെന്നും അതിനിയും തുടരുമെന്നും ഗുഹ വ്യക്തമാക്കി. 

 

Tags: