എന്തിന് രാഹുല്‍ഗാന്ധിയെ എം.പിയാക്കി: രാമചന്ദ്ര ഗുഹ

Glint Desk
Sat, 18-01-2020 05:28:01 PM ;

വയനാട് എം.പിയായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തതില്‍ മലയാളികളെ വിമര്‍ശിച്ച് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. കോഴിക്കോട് വച്ച് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ സംവാദത്തില്‍ സംസാരിക്കവെയാണ് ഗുഹ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചത്. സ്വാതന്ത്ര്യ സമരത്തിലെ വലിയൊരു പ്രസ്ഥാനം ഒരു കുടുംബത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു എന്നും 2024ല്‍ മലയാളികള്‍ രാഹുല്‍ ഗാന്ധിയെ വീണ്ടും തിരഞ്ഞെടുക്കുകയാണെങ്കില്‍ നിങ്ങള്‍ നരേന്ദ്ര മോദിക്ക് മേല്‍ക്കൈ കൈമാറുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നരേന്ദ്ര മോദി സ്വയം നിര്‍മ്മിച്ച ഒരു നേതാവാണെന്നും കഠിനാധ്വാനത്തിലൂടെയും ഭരണപരിചയത്തിലൂടെയുമാണ് അദ്ദേഹം പ്രധാനമന്ത്രി ആയതെന്നും ഗുഹ പറഞ്ഞു.
കൂടാതെ കോണ്‍ഗ്രസ്സിന്റെ അഴിമതിയും കുടുംബാധിപത്യവുമാണ് ബി.ജെ.പിയെ വളര്‍ത്തിയത് എന്നും ഇടതു പാര്‍ട്ടികളുടെ കാപട്യവും ഹിന്ദുത്വത്തിന്റെ വളര്‍ച്ചക്ക് കാരണമായെന്നും രാമചന്ദ്രഗുഹ അഭിപ്രായപ്പെട്ടു.

 

Tags: