നാല് പെണ്‍മക്കളെ വര്‍ഷങ്ങളോളം പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍

Glint Desk
Sat, 18-01-2020 04:58:36 PM ;

നാല് മക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. മലപ്പുറം വാളാഞ്ചേരിയിലാണ് സംഭവം. 17,15,13,10 വയസ്സുള്ള പെണ്‍ക്കുട്ടികളെയാണ് പീഡനത്തിനിരയാക്കിയത്. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സ്‌ക്കൂളിലെ കൗണ്‍സിലിങ്ങിനിടെയാണ് കുട്ടികള്‍ സ്‌ക്കൂള്‍ അധികൃതരോട് പീഡന വിവരം വെളിപ്പെടുത്തിയത്. പിന്നീട് സ്‌ക്കൂള്‍ അധികൃതര്‍ ഇത് പോലീസില്‍ അറിയിക്കുകയായിരുന്നു. ഇയാള്‍ക്ക് 47 വയസ്സ് പ്രായമുണ്ട്. വര്‍ഷങ്ങളായി ഇയാള്‍ പെണ്‍മക്കളെ പീഡിപ്പിച്ച് വരികയായിരുന്നു.

 

Tags: