കളിയിക്കാവിള എ.എസ്.ഐ. കൊലപാതകം: മുഖ്യപ്രതികള്‍ പിടിയില്‍

Glint Desk
Tue, 14-01-2020 02:27:51 PM ;

Kaliyikkavila Murder

കളിയിക്കാവിള എഎസ്‌ഐ കൊലപാതക കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. കര്‍ണ്ണാടകത്തിലെ ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് മുഖ്യ പ്രതികളായ തൗഫീക്ക്, അബ്ദുള്‍ സലീം എന്നീ മുഖ്യ പ്രതികളെ പിടികൂടിയത്. തമിഴ്‌നാട് ക്യൂ ബ്രാഞ്ചും ബെംഗളൂരു ക്രൈംബ്രാഞ്ചും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. 

മുഖ്യ പ്രതികള്‍ക്ക് തോക്ക് എത്തിച്ച്  കൊടുത്ത ഇജാസ് പാക്ഷയെ ഇന്നലെ പോലീസ് പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസിനെ പ്രതികളെ കണ്ടുപിടിക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ ദിവസം ബെംഗളൂരുവിലും തമിഴ്‌നാട്ടിലും പ്രതികള്‍ക്കായി പോലീസ് വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു. പ്രതികളെ ക്യൂബ്രാഞ്ച് ഉടന്‍ തന്നെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുവന്നേക്കും.

കൊലപാതകത്തിന്റെ ആസൂത്രണം നടന്നത് കേരളത്തിലാണെന്നാണ് സൂചന. തമിഴ്‌നാട് പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് ഗൂഢാലോചന കേരളത്തില്‍ നടന്നതായി സൂചിപ്പിക്കുന്നത്. 

 

Tags: