അനുഗ്രഹീതന്‍ ആന്റണിയിലെ രണ്ടാം ഗാനം പുറത്ത് വിട്ട് ഫഹദ് ഫാസില്‍

Glint Desk
Fri, 10-01-2020 11:38:13 AM ;

Anugraheethan antony song

അനുഗ്രഹീതന്‍ ആന്റണിയിലെ 'ബൗ ബൗ' എന്ന ഗാനത്തിന്റെ ഒഫീഷ്യല്‍ വീഡിയോ ഫഹദ് ഫാസില്‍ തന്റെ ഔദ്യോഗിക പേജിലൂടെ പുറത്തിറക്കി. സണ്ണി വെയ്ന്‍ നായകനാവുന്ന ചിത്രത്തില്‍ ഗൗരി ജി.കിഷന്‍ നായികയാവുന്നു. 

ടോപ് സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ അനന്യ ദിനേശും കൗശിക് മേനോനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അരുണ്‍ മുരളീധരനും വരികള്‍ എഴുതിയിരിക്കുന്നത് മനു രഞ്ജിത്തുമാണ്. 
സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതന്‍ ആന്റണി പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ആദ്യ ഗാനം യൂ ടൂബ് ട്രെന്റിംഗില്‍ ഇടം പിടിച്ചിരുന്നു. ഏകദേശം നാല് മില്ല്യണോളം ആളുകളാണ് 'കാമിനി' എന്ന ആദ്യ ഗാനം യൂടുബില്‍ കണ്ടത്. 

'ബൗ ബൗ' എന്ന ഈ ഗാനത്തിനും വന്‍ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങൡും പ്രത്യേകിച്ച് കുട്ടികള്‍ക്കിടയിലും ലഭിച്ചുകൊണ്ടിരിക്കുന്നത്. റെക്‌സ്-ബെല്ല എന്നീ വിളിപ്പേരുള്ള രണ്ട് നായകളും ഈ ഗാനത്തിന്റെ പ്രത്യേകതയാണ്. ഒരു മാസത്തിലധികം നീണ്ടു നിന്ന പരിശീലനത്തിന് ശേഷമാണ് റെക്‌സും ബെല്ലയും ചിത്രത്തിന്റെ ഭാഗമായത്. ഇതാദ്യമായല്ല ഇവര്‍ ക്യാമറയ്ക്ക് മുമ്പില്‍ എത്തുന്നത്. വിക്കി എന്ന ഷോര്‍ട് ഫിലിമില്‍ ഇവര്‍ ഭാഗമായിരുന്നു. 

ലക്ഷ്യ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ എം. ഷിജിത്ത് നിര്‍മ്മിച്ച് നവാഗതനായ പ്രിന്‍സ് ജോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിഷ്ണു എസ് രമേശിന്റെയും അശ്വിന്‍ പ്രകാശിന്റെയും കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരുിക്കുന്നത് നവീന്‍ ടി. മണിലാല്‍ ആണ്. സിദ്ധിഖ്, ഇന്ദ്രന്‍സ്, സൂരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വ്വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമായുണ്ട്. 
 

 

Tags: