പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിയുടെ മരണം ;അധികൃതരുടെയും അധ്യാപകരുടെയും ഗുരുതര അനാസ്ഥ

Glint Desk
Thu, 21-11-2019 01:47:42 PM ;

school child died at sulthan batheri school because of snake bite

വയനാടില്‍ സ്‌കൂളില്‍ നിന്ന് പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചത്  അധികൃതരുടെയും അധ്യാപകരുടെയും ഗുരുതര അനാസ്ഥയെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. ഇന്നലെ വയനാട് സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വ്വജന ഹയര്‍ സെക്കന്ററി സ്‌കൂളിലെ അഞ്ചാംക്ലാസ്സുകാരി ഷഹ്‌ല ഷെറിനാണ് പാമ്പുകടിയേറ്റ് മരിച്ചത്.

പാമ്പു കൊത്തിയെന്ന് കണ്ടെത്തിയിട്ടും  ഒരു മണിക്കൂറോളം കുട്ടിയ്ക്ക് പ്രാഥമിക ചികിത്സ നല്‍കിയില്ലെന്നാണ് ഷഹലയുടെ സഹപാഠികള്‍ പറയുന്നത്. എന്നാല്‍ വിവരം അറിഞ്ഞ ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയെന്നും, അവിടെ ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അതിനാലാണ് ചികിത്സ വൈകിയതെന്നുമാണ് പ്രധാനാധ്യാപകന്‍ പറയുന്നത്.  സംഭവിച്ചതെന്തെന്നറിയാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല അന്വേഷണ സംഘത്തെ സ്‌കൂളിലേക്ക് അയച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള വ്യക്തമാക്കി.

Tags: