ഉപതിരഞ്ഞെടുപ്പ്:കൂടുതല്‍ പോളിങ് അരൂരിലും കുറവ് എറണാകുളത്തും

Glint Desk
Mon, 21-10-2019 09:05:39 PM ;

byelection Kerala

 

 

 

 

 

 

 

സംസ്ഥാനത്തെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പോളിങ് അരൂരിലും കുറവ് എറണാകുളത്തും. അരൂരില്‍ 80.26 ശതമാനവുംഎറണാകുളത്ത് 56.67 ശതമാനവുമാണ് പോളിങ്. കോന്നി - 70.10, മഞ്ചേശ്വരം - 71.30, വട്ടിയൂര്‍കാവ് - 63.80 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ പോളിങ് നില. 

എറണാകുളം മണ്ഡലത്തില്‍ വോട്ടെടുപ്പ് മാറ്റണമെന്നും സമയം നീട്ടി നല്‍കണമെന്നും ആവശ്യമുയര്‍ന്നെങ്കിലും തെരഞ്ഞെടുപ്പ് കമീഷന്‍ തള്ളി. കൂടുതല്‍ സമയം പോളിങ്ങിനായി ആവശ്യമെങ്കില്‍ മാത്രം അനുവദിക്കാമെന്ന് ഏറ്റവും ഒടുവില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം.6 മണിക്ക് ക്യൂവില്‍ നില്‍ക്കുന്നവരെ എത്ര വൈകിയാലും വോട്ടു ചെയ്യാന്‍ അനുവദിക്കാമെന്ന പതിവ് അറിയിപ്പാണ്
ഏറ്റവും ഒടുവില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടത്. കേരളത്തിലെ വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള പോളിങ് രാവിലെ 7 മണിക്കാണ് ആരംഭിച്ചത്. മൊത്തം 9,57,509 വോട്ടര്‍മാരാണ് അഞ്ച് മണ്ഡലങ്ങളിലായി ഉള്ളത്.

 

Tags: