നടി ആക്രമണക്കേസ്; ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കി

Glint Desk
Tue, 31-12-2019 05:52:17 PM ;

 dileep

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് വിചാരണ കോടതിയല്‍ ഹര്‍ജി സമര്‍പ്പിച്ചു. വിചാരണയ്ക്ക് മുന്നോടിയായുള്ള വാദത്തിനു ശേഷമാണ് ദിലീപ് ഹര്‍ജി നല്‍കിയത്.

കേസില്‍ തന്നെ പ്രതിയായി പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലെന്ന് കാണിച്ചാണ് ഹര്‍ജി. ഹര്‍ജിയിലെ വിശദാംശങ്ങള്‍ പുറത്ത് വിടരുതെന്ന് കോടതി ദിലീപിനോട് നിര്‍ദേശിച്ചു. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹര്‍ജിയിലുള്ളതിനാലാണ് നടപടി.

Tags: