ബലാത്സംഗത്തിനിരയായ യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം; സംഭവം ഉന്നാവില്‍

Glint Desk
Thu, 05-12-2019 12:39:20 PM ;

 StopRape

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗക്കേസില്‍ പരാതി നല്‍കിയ യുവതിയെ പ്രതികള്‍ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. തീകൊളുത്തി കൊല്ലാന്‍ ശ്രമിക്കുന്നതിന് മുമ്പ് പ്രതികള്‍ യുവതിയെ വീണ്ടും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നും സൂചനയുണ്ട്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പേരെ അറസ്റ്റ് ചെയ്തു. രണ്ടു പേര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. 

 

കേസിന്റെ വിചാരണയ്ക്കായി കോടതിയിലേക്കു പോകും വഴിയാണു ഇരുപത്തിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി ചുട്ടുകൊല്ലാന്‍ ശ്രമിച്ചത്. 70 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ലക്നൗവിലെ ആശുപത്രിയിലേക്കു മാറ്റി. പെണ്‍കുട്ടി മുന്‍പ് നല്‍കിയ പീഡനപരാതിയില്‍ പ്രതിയാണ് അറസ്റ്റിലായ ഒരാള്‍. തന്നെ കൊല്ലാന്‍ ശ്രമിച്ചവരുടെ പേരുകള്‍ യുവതി പൊലീസിനോടു പറഞ്ഞിട്ടുണ്ട്.

Tags: