കെ.ടി ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തി; രാജ്ഭവന്‍ റിപ്പോര്‍ട്ട്

Glint Desk
Wed, 04-12-2019 12:15:11 PM ;

kt jaleel

സാങ്കേതികസര്‍വകലാശാലയുടെ വിവാദമായ  അദാലത്തില്‍ മന്ത്രി കെ.ടി. ജലീല്‍ പങ്കെടുത്തതിനെതിരെ രാജ്ഭവന്‍. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് പറയുന്ന ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നു. വൈസ് ചാന്‍സലര്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

 

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ കുറിപ്പിലാണ് ഗവര്‍ണറുടെ സെക്രട്ടറി,  മന്ത്രി കെ.ടി. ജലീലിനെയും വൈസ് ചാന്‍സലറെയും കുറ്റപ്പെടുത്തിയിരിക്കുന്നത്. വിവരാവകാശ നിയമമനുസരിച്ചാണ് രാജ്ഭവന്‍ രേഖ പുറത്തു വന്നത്.

Tags: