സംസ്ഥാനത്ത് ഇന്ന് മുതല്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധം

Glint Desk
Sun, 01-12-2019 10:55:14 AM ;

helmet mandatory

സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഇന്ന് മുതല്‍ ഹെല്‍മെറ്റ് നിര്‍ബന്ധം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പിന്‍സീറ്റിലെ ഹെല്‍മെറ്റ് പരിശോധന കര്‍ശനമാക്കി പിഴ ഈടാക്കാന്‍ തീരാമാനമായത്.സ്ഥിരമായി ഹെല്‍മറ്റില്ലാതെ യാത്ര ചെയ്താല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങും. വാഹനപരിശോധന എസ്‌ഐയുടെ നേതൃത്വത്തില്‍ വേണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചു.
പരിശോധന ക്യാമറയില്‍ പകര്‍ത്തണം, ലാത്തി ഉപയോഗിക്കാനോ ദേഹപരിശോധന നടത്താനോ പാടില്ല,വാഹനങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിക്കരുത്. പരിശോധനയുടെ വീഡിയോ ചിത്രീകരിക്കണം, എസ്‌ഐ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കണം പരിശോധന നടത്തേണ്ടത്.റോഡില്‍ കയറി കൈ കാണിക്കരുത്. വളവിലും തിരുവിലും പരിശോധന പാടില്ല എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍. അനിഷ്ട സംഭവങ്ങള്‍ സംഭവിച്ചാല്‍ എസ്പിമാരിയിരിക്കും ഉത്തരവാദിയെന്നും ബെഹ്‌റ വ്യക്തമാക്കി. 
യാത്രക്കാരെ ഓടിച്ചിട്ടുള്ള ഹെല്‍മറ്റ് വേട്ട വേണ്ടെന്ന് കോടതി അറിയിച്ചിരുന്നു.ഹെല്‍മറ്റില്ലാതെയും സീറ്റ് ബല്‍റ്റില്ലാതെയും യാത്ര ചെയ്യുന്നവര്‍ക്കുള്ള 500 രൂപയാണ് പിഴയായി സംസ്ഥാനസര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. 

 

Tags: