അറബിക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യത ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Glint Desk
Sun, 01-12-2019 10:22:44 AM ;

yellow alert

അറബിക്കടലില്‍  ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന്  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദം മൂലം മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ  മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്.  ചിലയിടങ്ങളില്‍ ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര അറിയിച്ചു.
നാളെ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും  യെല്ലോ അലര്‍ട്ടുള്ളതായി അറിയിച്ചിട്ടുണ്ട്. ലക്ഷദ്വീപില്‍ നാളെ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇന്നലെ പലയിടങ്ങളിലും ഒറ്റപ്പെട്ട മഴയുണ്ടായിരുന്നു.മണിക്കൂറില്‍ അമ്പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്തും കോമോറിന്‍, മാലിദ്വീപ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം.

 

 

Tags: