ശബരിമല;നിര്‍മ്മാണ പ്രവര്‍ത്തികള്‍ നവംബര്‍ 15നകം പൂര്‍ത്തിയാക്കണം

Glint Desk
Tue, 12-11-2019 12:28:07 PM ;

Shabarimala Temple

 

 

 

 

 

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ശേഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ നവംബര്‍ 15നകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം. റോഡ്, ജലവിതരണം, ശൗചാലയം എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തികളാണ് ഈ മാസം 15 ന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മാലിന്യ പ്രശ്‌നം പരിഹരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ശബരിമല സുരക്ഷയുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ 2800 പോലീസുകാരെ നിയോഗിക്കും. പത്തനംതിട്ട ജനറല്‍ ആശു പതിയിലും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ശബരിമല വാര്‍ഡ് തുറക്കും. നിലയ്ക്കല്‍ പമ്പ പാതയില്‍ കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക്ക് ബസ് കൂടാതെ 150 ബസുകള്‍ കൂടി സര്‍വ്വീസ് നടത്തും

 

 

 

 

 

Tags: