മഞ്ചിക്കണ്ടി മാവോയിസ്റ്റ് വധം ; അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി.

Glint Desk
Tue, 12-11-2019 11:58:18 AM ;

attappady maoist attack-high court

മഞ്ചിക്കണ്ടിയിലെ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന നിര്‍ദ്ദേശവുമായി ഹൈക്കോടതി. മാവോയിസ്റ്റുകളുടെ മരണകാരണവും മരണത്തിനിടയാക്കിയ സാഹചര്യവും അന്വേഷിക്കണം, ഇപ്പോള്‍ പൊലീസിന്റെ അന്വേഷണമായിരിക്കും നടക്കുക.  അതില്‍ ബന്ധുക്കള്‍ക്ക് പരാതിയുണ്ടായാല്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നതിന് യാതൊരു തടസ്സവുമില്ലെന്നും കോടതി അറിയിച്ചു. നിബന്ധനകളോടു കൂടി മൃതദേഹങ്ങള്‍ സംസ്‌കരിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു.

വ്യാജ ഏറ്റമുട്ടലാണ് നടന്നതെന്നും  കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുക്കൊണ്ട്, കൊല്ലപ്പെട്ട മണിവാസകത്തിന്റെയും കാര്‍ത്തിയുടെയും സഹോദരങ്ങള്‍ കോടതിയെ സമീപിച്ചിരുന്നു. അന്വേഷണത്തില്‍ തീരുമാനമാകുന്നതുവരെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്ന ഇവരുടെ    ഹര്‍ജിയാണ് ഇപ്പോള്‍ കോടതി തീര്‍പ്പാക്കിയിരിക്കുന്നത്. 

 

Tags: