കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും ഒരുപോലെ പ്രവര്‍ത്തിക്കരുത് ; കാനം രാജേന്ദ്രന്‍

Glint Desk
Fri, 08-11-2019 12:23:53 PM ;

kaanam rajendhran

കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും പ്രവര്‍ത്തിക്കുന്നത് `ഒരുപോലെയാകാന്‍ പാടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.മാവോയിസ്റ്റുകളെ അനുകൂലിക്കുന്നവരല്ല സി.പി.എം.എന്നാലും മാവോയിസ്റ്റുകളെ കൊന്നൊടുക്കിയല്ല പരിഹാരം കാണേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊലപ്പെടുത്തി പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാമെന്ന സര്‍ക്കാരിന്റെ തീരുമാനത്തെ സി.പി.എം അനുകൂലിക്കില്ല, മാവോയിസ്റ്റ് വിഷയത്തില്‍  സിപിഐ സിപിഎം അഭിപ്രായ ഭിന്നതയില്ലെന്നും,അതേസമയം പൊലീസ് നല്‍കുന്ന എല്ലാ തെളിവുകളും വിശ്വസിക്കാനുമാവില്ലെന്നും കാനം മാധ്യമങ്ങളോട്  പറഞ്ഞു. 

മഞ്ചിക്കണ്ടിയില്‍ പൊലീസ് വെടിവയ്പ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഐ അടക്കം കടുത്ത വിമര്‍ശനമാണ് പൊലീസിനും ആഭ്യന്തരവകുപ്പിനും എതിരെ ഉന്നയിക്കുന്നത്.

 

 

Tags: