മരട്: ഫ്‌ളാറ്റ് പൊളിക്കാന്‍ ആറംഗസംഘത്തെ ചുമതലപ്പെടുത്തി നഗരസഭ

Glint Desk
Wed, 09-10-2019 02:47:44 PM ;

 MARADU

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനായി നഗരസഭ ആറംഗസംഘത്തെ ചുമതലപ്പെടുത്തി. നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാനാണ് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍  ഇന്ന് ചേര്‍ന്ന നഗരസഭയുടെ അടിയന്തര കൗണ്‍സിലില്‍ തീരുമാനമായത്. മരടിലെ ഫ്‌ലാറ്റ് സമുച്ഛയങ്ങള്‍ പൊളിക്കുന്നതിനുള്ള ജോലികള്‍ക്ക്  മാത്രമായി ആണ് ആറംഗ ഉദ്യോഗസ്ഥസംഘത്തെ ചുമതലപ്പെടുത്തിരിക്കുന്നത്.

 

ഫാളാറ്റുകള്‍ പൊളിക്കുമ്പോള്‍ നഷ്ടപരിഹാരം ലഭിക്കേണ്ട ഫ്‌ലാറ്റ് ഉടമകളുടെ പട്ടിക നഗരസഭ ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. എന്നാല്‍ രേഖകള്‍ സമര്‍പ്പിച്ച 130 ഓളം പേര്‍ക്ക് മാത്രമേ തുക ലഭിക്കുകയുള്ളു എന്നാണ് സൂചന. നഗരസഭ നല്‍കുന്ന പട്ടിക സര്‍ക്കാര്‍ നഷ്ടപരിഹാരം നിശ്ചയിക്കാനായി സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ.ബാലകൃഷ്ണന്‍ നായരുടെ കമ്മിറ്റിക്ക് കൈമാറും. 

 

അതേസമയം ഫ്‌ലാറ്റുകള്‍ക്ക്  അനുമതി നല്‍കിയ സമയത്ത് മരട് പഞ്ചായത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. മരടില്‍ ഫ്‌ലാറ്റുകള്‍ നിര്‍മ്മിച്ചത് തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ചെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയതിന് പിന്നാലെയാണ്  ക്രൈം ബ്രാഞ്ച് ഓഫിസില്‍ ഹാജരാകാന്‍ മുന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. ചട്ടം ലംഘിച്ച് ഫ്‌ലാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥരെ ആണ് ചോദ്യം ചെയ്യുന്നത്.

Tags: