ഡ്രൈവര്‍മാരുടെ പിരിച്ചുവിടല്‍ ; കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ റദ്ദാക്കി

Glint Desk
Fri, 04-10-2019 11:39:05 AM ;
Thiruvananthapuram

തിരുവനന്തപുരം: ഡ്രൈവര്‍മാരുടെ കുറവിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയുടെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി. ഇന്നലെ അറുന്നൂറോളം സര്‍വീസുകളാണ് ഡ്രൈവര്‍മാരില്ലാത്തതിനാല്‍ റദ്ദാക്കിയത്.തിരുവനന്തപുരം ഡിപ്പോയില്‍ മാത്രം 103 സര്‍വീസുകള്‍ റദ്ദാക്കി.

പലയിടങ്ങളിലും ഡബിള്‍ഡ്യൂട്ടി ചെയ്തവരെ നിര്‍ബന്ധിച്ച് അയച്ചാണ് യാത്രാക്ലേശം പരിഹരിച്ചത്. ഇന്ന് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.രണ്ട് ദിവസം തുടര്‍ച്ചയായി ഡ്യൂട്ടിക്ക് എത്തിയവര്‍ ഇന്ന് ജോലിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഡ്രൈവര്‍മാരുടെ കുറവുണ്ടായത്. എക്‌സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ്, ബസുകള്‍ എടുത്തതിന് ശേഷം മാത്രം ഓര്‍ഡിനറികള്‍ സര്‍വീസ് നടത്തിയാല്‍ മതിയെന്ന നിര്‍ദേശം മലയോര മേഖലകളെയും സാരമായി ബാധിച്ചു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടത്.

Tags: