പൊറോട്ട തൊണ്ടയില്‍ കുടുങ്ങി വൃദ്ധന്‍ മരിച്ചു; സംഭവം കൊല്ലത്ത്

Glint Staff
Mon, 29-04-2019 04:40:23 PM ;
kollam

parotta

കൊല്ലത്ത് പൊറോട്ട തൊണ്ടയില്‍ കുടുങ്ങി വയോധികന്‍ മരിച്ചു. പൂതക്കുളം വേപ്പാലംമൂട് സ്വദേശി തുളസീധരന്‍ പിള്ള(72)യിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ശാരദാമുക്കിന് ശമീപം ആക്രിക്കടയുടെ പുറകില്‍ ഞായറാഴ്ച രാവിലെയാണ് ശ്രീധരന്‍പിള്ളയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

ശ്രീധരന്‍ പിള്ളയുടെ പുരികത്തിന് താഴെ മുറിവുണ്ടായിരുന്നു. ഇത് കണ്ട് കൊലപാതകമാണെന്ന് സംശയം തോന്നിയ നാട്ടുകാര്‍ വിവരം പൊലീസിലറിയിച്ചു. തുടര്‍ന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റ്മാര്‍ട്ടം നടത്തി. അങ്ങിനെയാണ് പൊറോണ്ട തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയത്.

 

Tags: