മുസ്ലിം വിരുദ്ധ പരാമര്‍ശം: ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസ്

Glint Staff
Thu, 18-04-2019 04:00:29 PM ;
Thiruvananthapuram

sreedharan-pillai

മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.  ശ്രീധരന്‍പിള്ളയ്‌ക്കെതിരെ  ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മതസ്പര്‍ധ വളര്‍ത്തി, വര്‍ഗീയ ചേരിതിരിവിന് ഇടയാക്കി എന്നിവയാണ് കുറ്റങ്ങള്‍. സി.പി.എം നേതാവ് വി. ശിവന്‍കുട്ടിയുടെ പരാതിയിലാണ് കേസെടുത്തത്.

 

ആറ്റിങ്ങലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക പ്രകാശനച്ചടങ്ങില്‍ ബാലാക്കോട്ടിലെ സൈനിക നടപടിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. മുസ്ലിംകളെ അധിക്ഷേപിച്ചിട്ടില്ലെന്നും മരിച്ച ഭീകരരെക്കുറിച്ചാണ് പറഞ്ഞതെന്നും ശ്രീധരന്‍പിള്ള പിന്നീട് വിശദീകരിച്ചിരുന്നു. കേസിനെ പേടിയില്ല, എന്നാല്‍ പ്രസംഗിക്കാന്‍ പേടിയാണെന്നും ശ്രീധരന്‍പിള്ള പ്രതികരിച്ചു.

 

Tags: