വീണ്ടും ആംബുലന്‍സ് ദൗത്യം: കുഞ്ഞുമായി പെരിന്തല്‍മണ്ണയില്‍ നിന്ന് തിരുവനന്തപുരത്തേക്ക്; വഴിയൊരുക്കുക

Glint Staff
Wed, 17-04-2019 07:06:53 PM ;
Malappuram

 ambulance

വീണ്ടുമൊരു ആംബുലന്‍സ് ദൗത്യം. മൂന്നു ദിവസം പ്രായമായ കുഞ്ഞിനേയും കൊണ്ട് പെരിന്തല്‍മണ്ണ അല്‍ ശിഫ ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ആംബുലന്‍സ് പുറപ്പെട്ടു. മലപ്പുറം വേങ്ങൂര്‍ സ്വദേശികളായ നജാദ് - ഇര്‍ഫാന ദമ്പതികളുടെ കുഞ്ഞിനേയും കൊണ്ടാണ് ആംബുലന്‍സ് തിരുവനന്തപുരത്തേക്ക് തിരിച്ചിരിക്കുന്നത്.

 

ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഹൃദ്യം പദ്ധതിയുടെ ഭാഗമായാണ് ചികിത്സ ഒരുക്കിയതെന്ന് കുഞ്ഞിന്റെ ബന്ധു പറഞ്ഞു. അതീവ ഗുരുതരനിലയിലുള്ള കുട്ടിയെ എത്രയും പെട്ടെന്നു ലക്ഷ്യത്തിലെത്തിക്കേണ്ടതുണ്ട്.

 

ആംബുലന്‍സ് നമ്പര്‍: KL02BD 8296

ആംബുലന്‍സ് പോകുന്ന വഴി

പെരിന്തല്‍മണ്ണ - അങ്ങാടിപ്പുറം -വളാഞ്ചേരി - കുറ്റിപ്പുറം - എടപ്പാള്‍ -ചങ്ങരംകുളം - പെരുമ്പിലാവ് - കുന്നുംകുളം-അമല മിഷന്‍ - ആമ്പല്ലൂര്‍ - ചാലക്കുടി - അങ്കമാലി- ആലുവ - ഇടപ്പള്ളി - വൈറ്റില - ചേര്‍ത്തല- ആലപ്പുഴ- അമ്പലപ്പുഴ - ഹരിപ്പാട് - കായംകുളം - കരുനാഗപ്പള്ളി - കൊല്ലം ബൈപ്പാസ് - ചാത്തന്നൂര്‍ - പാരിപ്പള്ളി - കല്ലമ്പലം - ആറ്റിങ്ങല്‍ - മംഗലാപുരം - കഴക്കൂട്ടം - ശ്രീചിത്ര ഹോസ്പിറ്റല്‍.

 

ചൊവ്വാഴ്ച മംഗലാപുരത്തു നിന്നും ഇതേ സാഹചര്യത്തില്‍ 15 ദിവസം പ്രായമായ കുട്ടിയേയും കൊണ്ട് ആംബുലന്‍സ് തിരുവനന്തപുരത്തേക്ക് തിരിച്ചിരുന്നു. എന്നാല്‍ ഇത്രയും ദൂരം കൂടിയ ദൗത്യത്തിലെ സങ്കീര്‍ണത കണക്കിലെടുത്ത് ആരോഗ്യമന്ത്രി വിഷയത്തില്‍ ഇടപെടുകയും കുട്ടിക്ക് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കുകയും ചെയ്തു.

 

Tags: