അഭയ കേസ്: ഫാ.തോമസ് കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും കുറ്റവിമുക്തരാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി; ഹര്‍ജി തള്ളി

Glint Staff
Tue, 09-04-2019 01:40:52 PM ;
Kochi

Kerala-High-Court

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കേസിലെ ഒന്നാം പ്രതിയാണ് ഫാ. തോമസ് കോട്ടൂര്‍ സിസ്റ്റര്‍ സെഫി മൂന്നാം പ്രതിയും.

 

എന്നാല്‍ കേസിലെ രണ്ടാം പ്രതി ഫാ. ജോസ് പുതൃക്കയിലിനെ തിരുവനന്തപുരത്തെ പ്രത്യേക സി.ബി.ഐ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയ നടപടി ഹൈക്കോടതി ശരിവെച്ചു. തെളിവുകള്‍ നശിപ്പിച്ചുവെന്ന കേസില്‍ക്രൈം ബ്രാഞ്ച് മുന്‍ ഡി.വൈ.എസ്.പി കെ.ടി മൈക്കിളിനെ പ്രതിചേര്‍ത്ത നടപടിയും ഹൈക്കോടതി റദ്ദാക്കി.

 

അതേ സമയം ഫാ. ജോസ് പുതൃക്കയിലിനെ കേസില്‍നിന്ന് കുറ്റവിമുക്തനാക്കിയതിനെതിരെ സാമൂഹിക പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി കോടതി നിരാകരിച്ചു.

 

Tags: