ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ മുംബൈയില്‍ നിന്ന് കണ്ടെത്തി; പ്രതി പിടിയില്‍

Glint Staff
Tue, 26-03-2019 01:57:07 PM ;
Kochi

 Arrested

ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ രാജസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ മുംബൈയില്‍ നിന്ന് കേരളാ പോലാസ് കണ്ടെത്തി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെഒന്നാം പ്രതി മുഹമ്മദ് റോഷനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുംബൈയിലെ പന്‍വേലിലെ ചേരിയില്‍നിന്നാണ് ഇവരെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ എത്രയും വേഗം കേരളത്തിലേക്ക് കൊണ്ടുവരാനാണ് പോലീസ് തീരുമാനം.ഒമ്പത് ദിവസം മുമ്പാണ് പെണ്‍കുട്ടിയെ മുഹമ്മദ് റോഷനും സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്.

 

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രതിപക്ഷം വിഷയത്തെ രാഷ്ട്രീയമായി ഏറ്റെടുക്കുന്ന സാഹചര്യവുമുണ്ടായി. പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ട് പ്രതിമകളുണ്ടാക്കി വില്‍ക്കുന്ന രാജസ്ഥാന്‍ സ്വദേശികളായ മാതാപിതാക്കളെ മര്‍ദ്ദിച്ച് ബന്ധികളാക്കിയാണ് പെണ്‍കുട്ടിയെ തട്ടിയെടുത്തത്.

 

Tags: