ആല്‍വിന്‍ ആന്റണിയെ ആക്രമിച്ച സംഭവം; റോഷന്‍ ആന്‍ഡ്രൂസിന് ഫെഫ്കയുടെ നോട്ടീസ്

Glint Staff
Tue, 19-03-2019 04:07:44 PM ;
Kozhikode

Roshan-Andrews

വീട്ടില്‍ കയറി ആക്രമിച്ചെന്ന നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ പരാതിയില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് ഡയറക്ടേഴ്സ് യൂണിയന്‍ ഫെഫ്കയുടെ നോട്ടീസ്. സംഭവത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ വിശദ്ധീകരണം നല്‍കണം എന്നാവശ്യപ്പെട്ടാണ് ഡയറക്ടേഴ്സ് യൂണിയന്‍ റോഷന്‍ ആന്‍ഡ്രൂസിന് നോട്ടീസ് അയച്ചിരിക്കുന്നത്. മറുപടിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഫെഫ്ക എക്സിക്യൂട്ടീവ് അംഗം ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

 

റോഷന്‍ ആന്‍ഡ്രൂസും സുഹൃത്ത് നവാസും ചേര്‍ന്ന് കൊച്ചി പനമ്പിള്ളി നഗറിലുള്ള തന്റെ വീട്ടില്‍ കയറി ആക്രമിച്ചെന്നാണ് ആല്‍വിന്‍ ആന്റണി പരാതിയില്‍ പറയുന്നത്. ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണിയോടുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.

 

.റോഷന്റെ അവസാനം പുറത്തിറങ്ങിയ ചിത്രങ്ങളിലെ അസോസിയേറ്റായ പെണ്‍കുട്ടിയുമായി മകന്‍ സൗഹൃദത്തിലായിരുന്നു. റോഷന്‍ മോശമായി പെരുമാറുന്നുവെന്ന് പെണ്‍കുട്ടി മകനെ ധരിപ്പിച്ചിരുന്നു. വേറെ ആര്‍ക്കെങ്കിലും ഒപ്പം പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിച്ചു. ഇക്കാര്യം റോഷന്‍ അറിഞ്ഞതാണ് പ്രശ്നത്തിന് കാരണമെന്ന് ആല്‍വിന്‍ ജോണിന്റെ മാതാവ് എയ്ഞ്ചല്‍ പറഞ്ഞു.

 

എന്നാല്‍ പരാതി അടിസ്ഥാനരഹിതമാണെന്നും തന്നെയാണ് അവര്‍ മര്‍ദ്ദിച്ചതെന്നുമാണ് റോഷന്‍ പറയുന്നു.

 

Tags: