കോട്ടയത്ത് തോറ്റാല്‍ കുറ്റപ്പെടുത്തരുത്; പാര്‍ട്ടി പിളര്‍ന്നാല്‍ മുന്നണിയില്‍ ഇടം വേണം-കോണ്‍ഗ്രസിനോട് പി.ജെ ജോസഫ്

Glint Staff
Wed, 13-03-2019 01:52:19 PM ;
Thiruvananthapuram

PJ-Joseph

കേരളാ കോണ്‍ഗ്രസിലെ തര്‍ക്കപരിഹാരത്തിനായി കോണ്‍ഗ്രസ് ഇടപെടുന്നു. തിരുവനന്തപുരത്ത് പി.ജെ ജോസഫുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കൂടിക്കാഴ്ച നടത്തി. ചര്‍ച്ചയില്‍ പി.ജെ ജോസഫസ് ചില ഉപാധികള്‍ മുന്നോട്ട് വച്ചിട്ടുണ്ടെന്നാണ് വിവരം.

 

തല്‍ക്കാലം പാര്‍ട്ടിയില്‍ തുടരാം. പക്ഷേ, എപ്പോള്‍ പാര്‍ട്ടി വിടേണ്ട സാഹചര്യം വന്നാലും യു.ഡി.എഫില്‍ നില്‍ക്കാന്‍ ഇടം ലഭിക്കണം. കോട്ടയത്ത് സ്ഥാനാര്‍ഥി വിജയിച്ചില്ലെങ്കില്‍ തനിക്കൊപ്പമുള്ളവരെ കുറ്റപ്പെടുത്തരുതെന്നുമാണ് പി.ജെ.ജോസഫ് കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

 

അതേസമയം പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റില്ലെന്ന് ജോസ് കെ. മാണി ആവര്‍ത്തിച്ചു. സ്റ്റിയറിങ് കമ്മിറ്റി തീരുമാനങ്ങള്‍ എല്ലാവരും അംഗീകരിച്ചതാണ്. ജനാധിപത്യപരമായി എടുത്ത തീരുമാനങ്ങള്‍ക്ക് രേഖയുണ്ട്. തോമസ് ചാഴികാടന്‍ തിരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ടുപോകുമെന്നും ജോസ് കെ. മാണി പറഞ്ഞു.

 

 

Tags: