സന്നിധാനത്തേക്ക് ഓരോദിവസവും പരമാവധി പ്രവര്‍ത്തകരെ എത്തിക്കണമെന്ന് ജില്ലാഘടകങ്ങള്‍ക്ക് ബി.ജെ.പിയുടെ സര്‍ക്കുലര്‍. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 15 വരെയുള്ള തീയതികളിലാണ് സംസ്ഥാനത്തെ വിവിധ സംഘജില്ലകളില്‍നിന്നും പ്രവര്‍ത്തകരെ അയക്കാന്‍ നിര്‍ദേശമുള്ളത്.
ബി.ജെ.പി കേരളം എന്ന തലക്കെട്ടില്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ പേരില്‍ നവംബര്‍ 17-ാം തീയതിയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുള്ളത്. സംസ്ഥാനത്തെ 30 സംഘജില്ലകള്‍ക്കും അതാത് പ്രദേശങ്ങളിലെ പ്രവര്‍ത്തകരെ അയക്കേണ്ട ദിവസം രേഖപ്പെടുത്തി നല്‍കിയിട്ടുണ്ട്. സംഘജില്ലകളുടെ ചുമതലയുള്ള നേതാക്കളുടെ പേരും ഫോണ്‍ നമ്പറും സര്‍ക്കുലറിലുണ്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പ്രവര്‍ത്തകരെ അയക്കേണ്ട ദിവസം പിന്നീട് അറിയിക്കാമെന്നും സര്‍ക്കുലറില്‍ പറയുന്നു