ശബരിമല വിധി: റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റി

Glint Staff
Tue, 13-11-2018 01:23:23 PM ;
Delhi

 sabarimala

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീം കോടതി  വിധിക്കെതിരെ സമര്‍പ്പിച്ച റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റി. റിവ്യൂ ഹര്‍ജികള്‍ പരിഗണിച്ച ശേഷം മാത്രമേ റിട്ട് ഹര്‍ജികള്‍ പരിഗണിക്കുകയുള്ളൂ. റിവ്യൂ ഹര്‍ജികള്‍ മൂന്ന് മണിക്ക് പരിഗണിക്കുന്നുണ്ട്. ഇതില്‍ കോടതി വാദം കേള്‍ക്കാന്‍ തീരുമാനിച്ചാല്‍ റിട്ട് ഹര്‍ജികള്‍ കൂടി ഇതിനോടൊപ്പം പരിഗണിക്കും മറിച്ച് റിവ്യൂ ഹര്‍ജി തള്ളുകയാണെങ്കില്‍ റിട്ട് ഹര്‍ജികള്‍ വേറിട്ട് തന്നെ പരിഗണിക്കുമെന്നാണ്‌കോടതി വ്യക്തമാക്കിയത്.

 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരാണ് റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്ന ബെഞ്ചില്‍ ഉണ്ടായിരുന്നത്.

 

Tags: