ബോളിവുഡിലെ സാങ്കേതിക പ്രവര്‍ത്തക ടെസ് ജോസഫിന്റെ ആരോപണം നിഷേധിച്ച് നടനും എം.എല്‍.എയുമായ മുകേഷ്. താനൊരിക്കലും അത്തരത്തില്‍ പ്രവര്‍ത്തിക്കില്ലെന്നും തന്റെ പേരില്‍ ആരോ അവരെ തെറ്റിദ്ധരിപ്പിച്ചതായിരിക്കാമെന്നും മുകേഷ് പറഞ്ഞു. താന്‍ ലെ മെറിഡിയന് ഹോട്ടലില്‍ താമസിച്ചു എന്നത് ശരിയാണെന്നും എന്നാല്‍ ആരോപണം ഉന്നയിച്ച യുവതിയെ കണ്ടതായി ഓര്‍മ്മയില്ലെന്നും മുകേഷ് പറഞ്ഞു.
ടെസിനെ പിന്തുണച്ചുവെന്ന് പറയുന്ന ഡെറിക് ഒബ്രിയാന് ഇപ്പോഴും തന്റെ സുഹൃത്താണ്. മോശം പെരുമാറ്റം തന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു എങ്കില്‍ അത് അറിഞ്ഞ അദ്ദേഹം എന്നോട് പിന്നീട് അടുപ്പം പുലര്ത്തില്ലല്ലോ. മുകേഷ് പറഞ്ഞു.
ഒരു ചാനല്‍ പരിപാടിക്കിടെ മുകേഷ് പല തവണ തന്നെ മുറിയിലേക്ക് വിളിച്ചുവെന്നും, മുകേഷിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാന്‍ ശ്രമിച്ചുവെന്നുമായിരുന്നു ടെസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. അന്നത്തെ തന്റെ മേധാവിയായ ആയ ഡെറിക് ഒബ്രിയാന് ഒരു മണിക്കൂറോളം തന്നോട് സംസാരിച്ചുവെന്നും അടുത്ത വിമാനത്തില്‍ തന്നെ രക്ഷപ്പെടുത്തിപറഞ്ഞയച്ചു എന്നുമാണ് ടെസ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.