സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു

Glint Staff
Tue, 02-10-2018 03:40:42 PM ;
Kochi

Thampi Kannanthanam

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനും നിര്‍മാതാവുമായ തമ്പി കണ്ണന്താനം (64) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. രാജാവിന്റെ മകന്‍, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്മാര്‍, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, ഒന്നാമന്‍ തുടങ്ങി പതിനാറ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സംസ്‌കാരം വ്യാഴാഴ്ച കാഞ്ഞിരപ്പള്ളിയില്‍ നടക്കും.

 

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കണ്ണന്താനത്ത് ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ മകനായി 1953 ഡിസംബര്‍ 11നാണു തമ്പി കണ്ണന്താനം ജനിച്ചത്. സംവിധായകരായ ശശികുമാറിന്റെയും ജോഷിയുടെ സഹായിയായാണു ചലച്ചിത്ര ജീവിതം തുടങ്ങുന്നത്. 1983ല്‍ 'താവളം' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്ര സംവിധായകനായി. 1986ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം 'രാജാവിന്റെ മകന്‍' ആണ് അദ്ദേഹത്തിന് ജനശ്രദ്ധ നേടിക്കൊടുത്തത്.മോഹന്‍ലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഇത്.

 

ഭാര്യ കുഞ്ഞുമോള്‍. ഐശ്വര്യ, ഏയ്ഞ്ചല്‍ എന്നിവര്‍ മക്കളാണ്.

 

 

Tags: