ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കെ.വി മോഹന്‍കുമാറിന്

Glint Staff
Sat, 29-09-2018 04:40:48 PM ;
Thiruvananthapuram

K.V Mohankumar

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡിന് സാഹിത്യകാരന്‍ കെ.വി മോഹന്‍കുമാര്‍ അര്‍ഹനായി. ഉഷ്ണരാശി: കരപ്പുറത്തിന്റെ ഇതിഹാസം എന്ന നോവലിനാണ് പുരസ്‌കാരം. ആറ് നോവലുകളും നാല് കഥാ സമാഹാരങ്ങളും അടക്കം 15 പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള കെ.വി മോഹന്‍കുമാര്‍ നിലവില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറാണ്.

 

ആലപ്പുഴയിലെ ചേര്‍ത്തലയില്‍ ജനിച്ച മോഹന്‍ കുമാര്‍ ആദ്യം മാധ്യമപ്രവര്‍ത്തകനായിരുന്നു. പിന്നീടാണ് സിവില്‍ സര്‍വീസിലെത്തിയത്. പുന്നപ്ര വയലാര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവലാണ് ഉഷ്ണരാശി: കരപ്പുറത്തിന്റെ ഇതിഹാസം

 

Tags: