ചെങ്ങന്നൂര്‍: സജി ചെറിയാന്റെ വിജയം റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍

Glint Staff
Thu, 31-05-2018 05:37:40 PM ;
Chengannur

saji cheriyan

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 20956 വോട്ടിന്റെ ആധികാരിക വിജയം. ചെങ്ങന്നൂരിന്റെ ചിരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെയാണ് സജി ചെറിയാന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ക്കെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ലീഡ് തുടരുകയായിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി.വിജയ കുമാറിനേക്കാറിന് 46347 നേടായാത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍ പിള്ള 35270 വോട്ടും നേടി.

 

ഏറ്റവും അദ്യം എണ്ണിയ  നാല്‍പ്പത് പോസ്റ്റല്‍ വോട്ടുകളില്‍ നാല്‍പ്പതും സജി ചെറിയാനായിരുന്നു. പരമ്പരാഗതമായി കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന മാന്നാനം പഞ്ചായത്തിലും ചെങ്ങന്നൂര്‍ നഗരസഭയിലും സജി ചെറിയാന് ലീഡ് നേടായി. മാത്രമല്ല ബി.ജെ.പി ശക്തി കേന്ദ്രമായ വണ്ടൂര്‍ പഞ്ചായത്തിലും സജി ചെറിയാന് മുന്നിലെത്താന്‍ സാധിച്ചു.

 

കോണ്‍ഗ്രസിനെ സംബന്ധിച്ചെടുത്തോളം വലിയ തിരിച്ചടി തന്നെയാണ് ഈ ഫലം. പതിവിലും ഒത്തിണക്കത്തോടെ പ്രവര്‍ത്തിച്ച യു.ഡി.എഫിന് തങ്ങളുടെ സ്വന്തം കേന്ദ്രത്തില്‍ പോലും കാലിടറുന്ന കാഴ്ചയാണ് ചെങ്ങന്നൂരില്‍ കാണുന്നത്. അതിനിടയില്‍ അവര്‍ക്ക് ആശ്വസിക്കാനുള്ള ഒരു ഘടകം എന്നത് കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാര്‍ത്ഥിയോട് രണ്ടായിരത്തില്‍ പരം വോട്ടുകളുടെ വ്യത്യാസമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് 10000വോട്ടുകളിലേക്കെത്തി.

 

വോട്ട് നില

സജി ചെറിയാന്‍         (എല്‍.ഡി.എഫ്)-  67303

ഡി വിജയകുമാര്‍          (യു.ഡി.എഫ്)-   46347

പി.എസ് ശ്രീധരന്‍ പിള്ള (എന്‍.ഡി.എ)- 35270

 

Tags: